പുതിയ വിദ്യാഭ്യാസ മന്ത്രി ബിൽകിസ് ബാനു ബലാത്സം​ഗക്കേസിലെ പ്രതികളെ അനുകൂലിച്ചുവെന്ന് പ്രിയങ്ക

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം. പുതിയ വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷി ബിൽകിസ് ബാനു ബലാത്സം​ഗ കേസിലെ പ്രതികള അനുകൂലിച്ചുവെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞതാണ് ബഹളത്തിന് കാരണം. ഇതിന്റെ രേഖ സഭയിൽ വച്ച ശേഷമേ തുടർ പ്രസംഗം അനുവദിക്കൂവെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പത്രത്തിൽ വന്ന റിപ്പോർട്ടെന്ന് പ്രിയങ്ക മറുപടി നൽകി. എന്നാൽ, താൻ ഈ പ്രസ്താവന നടത്തിയിട്ടില്ലെന്ന് പ്രൾഹാദ് ജോഷി പറഞ്ഞു. പിന്നാലെ പ്രിയങ്ക ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കിരൺ റിജിജു രം​ഗത്തെത്തി. ക്രുദ്ധനായി പ്രൾഹാദ് ജോഷി രം​ഗത്തെത്തി. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പത്രവാർത്ത ഉന്നയിക്കാൻ ശ്രമിച്ചു. ആ വിഷയം ഒഴിവാക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. ചർച്ചയിലേക്ക് തിരികെയെത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button