ഊരാളുങ്കല്‍ സൊസൈറ്റി ചെയര്മാന് രമേശന് പാലേരി അന്തരിച്ചു…

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയര്മാന് രമേശന് പാലേരി(66) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് വിയോഗം.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി ചെയർമാനായി മൂന്നു പതിറ്റാണ്ടിലേറെയായി സ്ഥാപനത്തെ നയിക്കുകയാണ്. തൊഴിലാളി സംഘമായ ഊരാളുങ്കലിനെ ആധുനിക നിർമ്മാണ-സാങ്കേതിക മേഖലകളിലേക്ക് വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് രമേശൻ പാലേരി. ഏഷ്യയിലെ ആദ്യത്തേയും ഏറ്റവും വലുതുമായ തൊഴിലാളി സഹകരണസംഘമാണ് യുഎല്‍സിസി.



