സ്ഥലംമാറ്റത്തിന് കോൺഗ്രസ് എംപിയുടെ ശുപാർശ കത്ത് വാങ്ങി മന്ത്രിക്ക് നൽകി….സിപിഎം സംഘടന നേതാവിനെതിരെ നടപടി

കൊല്ലം: കോൺഗ്രസ് എംപിയുടെ ശുപാർശ കത്ത് വാങ്ങി സ്ഥലംമാറ്റത്തിന് ശ്രമിച്ച സിപിഎം സംഘനാ നേതാവിനെതിരെ നടപടി. ദേവസ്വം ബോർഡിലെ സിപിഎം സംഘടനയായ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ നേതാവ് ശ്രീക്കുട്ടനെതിരെയാണ് അച്ചടക്ക നടപടിയെടുത്തത്. കൊട്ടാരക്കര ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റം ലഭിക്കാൻ ശ്രീക്കുട്ടൻ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ കത്ത് വാങ്ങി ദേവസ്വം മന്ത്രി കെ മുരളീധരന് നൽകിയിരുന്നു. ശുപാർശ കത്ത് പുറത്തായതോടെയാണ് സിപിഎം സർവ്വീസ് സംഘടന അച്ചടക്ക നടപടിയെടുത്തത്.



