‘മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണം, പാർട്ടിക്ക് വിധേയനാകണം’…. മഹിളാ കോൺഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മഹിളാ കോൺഗ്രസ് രംഗത്ത്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം അവതരിപ്പിക്കുകയും ഐക്യകണ്ഠേന പാസാക്കുകയും ചെയ്തത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നും പാർട്ടിക്ക് വിധേയനാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. പാർട്ടി പ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന പരാതിയും യോഗത്തിൽ ഉയർന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കെതിരായ മഹിളാ കോൺഗ്രസിന്റെ കടുത്ത പ്രതിഷേധം വ്യക്തമാക്കുന്ന പ്രമേയം കോൺഗ്രസ് ഹൈക്കമാൻഡിന് അയക്കാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.



