രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്ന് പ്രിയങ്ക ഗാന്ധി….

നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും അവർ വിശേഷിപ്പിച്ചു. അടിച്ചമർത്തലുകൾക്കെതിരെ ഒരടിപോലും പിന്നോട്ട് പോകാതെ പോരാടിയ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വീരോചിതമായ വിജയമാണിത്. ജനവിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കുമുള്ള ശക്തമായ മുന്നറിയിപ്പും പാഠവുമാണ് ഈ ജനകീയ വിജയമെന്നും പ്രിയങ്ക വ്യക്തമാക്കി.



