സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു…..

തൊഴിൽ വിസയിൽ സൗദിയിലെത്തി വൈകാതെ ഹൃദയാഘാതം മൂലം മരിച്ച ആലപ്പുഴ പത്തിയൂർ കളരിക്കൽ വീട്ടിൽ രാജേഷ് കുമാറിന്‍റെ (39) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശികളായ ശിവരാജൻ ജനാർദ്ദനെൻറയും സുകുമാരിയുടെയും മകനാണ്.ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന രാജേഷ് കുമാർ അടുത്തിടെയാണ് ജോലിക്കായി സൗദി അറേബ്യയിലെത്തിയത്.

ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, ദമ്മാമിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. ഭാര്യ: പുഷ്പജ. മക്കൾ: ആവണി, ആര്യൻ. ഇന്ത്യൻ എംബസി വളൻറിയറും പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്.

Related Articles

Back to top button