ആൺകുഞ്ഞ് ജനിക്കാത്ത വിരോധം… 13 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ…

രണ്ടാമതും പെൺകുട്ടിയായതിന്റെ പേരിൽ 13 ദിവസം പ്രായമായ നവജാതശിശുവിനെ അച്ഛൻ ഭൂഗർഭ കുടിവെള്ളടാങ്കിൽ എറിഞ്ഞുകൊന്നതായി റിപ്പോർട്ട്. ബെംഗളൂരു ചിക്കബല്ലാപുരിലാണ് സംഭവം. ഇമ്രാൻ-മസ്‌കീൻ ദമ്പതിമാരുടെ 13 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇമ്രാൻ-മസ്‌കീൻ ദമ്പതിമാരുടെ ആദ്യകുട്ടിയും പെൺകുട്ടിയായിരുന്നു. അടുത്തത് ആൺകുട്ടിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇമ്രാൻ. എന്നാൽ രണ്ടാമത്തെയും പെൺകുട്ടിയായതോടെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വീട്ടിലുള്ളവർ എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് ഇമ്രാൻ കുട്ടിയെ എടുത്ത് ഭൂഗർഭ കുടിവെള്ളടാങ്കിൽ എറിയുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് ഭാര്യയും വീട്ടിലുള്ളവരും ഉണർന്നപ്പോൾ കുഞ്ഞിനെ കാണാതായതോടെ തിരച്ചിൽ നടത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ഇമ്രാന്റെ മറുപടി. സംശയത്തെ തുടർന്ന് ഭൂഗർഭടാങ്കിലെ വെള്ളം വറ്റിച്ചപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മസ്‌കീന്റെ പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇമ്രാൻ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button