ജി സുധാകരൻ ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി….

ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ. ആലപ്പുഴ നഗരസഭയുടെ സ്വീകരണത്തിൽ പങ്കെടുക്കില്ല സിപിഐഎം പ്രതിഷേധം ഉണ്ടാവുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് വിട്ടു നിൽക്കൽ. സുധാകരൻ ഒഴികെയുള്ള എംഎൽഎമാർ സ്വീകരണം ഏറ്റുവാങ്ങി.
ജി സുധാകരന് താക്കീതുമായി സിപിഐഎം നേരത്തെ രംഗത്തിയിരുന്നു. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ് താക്കീത് നൽകിയത്. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർച്ചയായി കടന്നാക്രമിച്ചാൽ പ്രതികരിക്കേണ്ടി വരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചു.



