പരാതിയിൽ നടപടിയില്ല…. നടി അന്‍സിബ കോടതിയിൽ….

കൊച്ചി: സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ ഹസ്സൻ കോടതിയില്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി ലക്ഷ്മിപ്രിയക്കെതിരെ പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയിട്ടും കമ്മീഷണര്‍ ഇടപ്പെട്ടില്ലെന്നാണ് നടി ആരോപിക്കുന്നത്.

പാലാരിവട്ടം എസ്എച്ച്ഒ അനൂപിനെതിരെയും നടപടി വേണമെന്നാണ് അന്‍സിബ ആവശ്യപ്പെടുന്നത്. താന്‍ നല്‍കിയ മൊഴി പൊലീസ് റിപ്പോര്‍ട്ടില്‍ തിരുത്തി എന്നും ആക്ഷേപമുണ്ട്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയാണ് അന്‍സിബ സ്വകാര്യ അന്യായത്തില്‍ മൊഴി നല്‍കിയത്.

Related Articles

Back to top button