‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’….മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി…

ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം എന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരും.

10 വർഷം ശിക്ഷയും പത്തുകോടി രൂപ പിഴയും ചുമത്തും. പുതിയ നിയമത്തിൻ്റെ കരടിൽ കടുത്ത നടപടികൾ നിർദേശിച്ച് കേന്ദ്രം. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും ബില്ലിൽ പറയുന്നുണ്ട്.

കേസുകൾ മൂന്ന് മാസം കൊണ്ട് തീർപ്പാക്കും. കേസുകൾ അതിവേഗം തീർപ്പാക്കാൻ കൂടുതൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ ഇടപെടുമെന്നും യോഗത്തിൽ തീരുമാനമായി. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പരീക്ഷാ തിരിമറികൾ പൂർണ്ണമായി തടയുന്നതിനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button