ജന്തർ മന്തറിലെ പ്രതിഷേധം; കേന്ദ്രമന്ത്രിമാർ ഒപ്പിട്ട രേഖ പുറത്തുവിട്ട് സോനം വാങ്ചുക്

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും, കേന്ദ്ര വിദ്യാഭയസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയുമാവശ്യപ്പെട്ട് ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായി സോനം വാങ്ചുക്. യാതൊരു നിയമനടപടിയും വിദ്യാർത്ഥികൾക്കെതിരെ സ്വീകരിക്കില്ലെന്ന് കേന്ദ്രം എഴുതി നൽകിയ രേഖ പങ്കുവെച്ചാണ് സോനം വാങ്ചുക് ഇക്കാര്യം വ്യക്തമാക്കിയത്. 26 ദിവസമായി തുടർന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനുശേഷമാണ് വാങ്ചുക്കിന്റെ പ്രസ്താവന.
‘ജൂലൈ 20ന് നടന്ന ജന്തർ മന്തറിൽ നടന്ന പ്രതിഷേധ മാർച്ചിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പു നൽകുന്നു.’– എന്നാണ് കേന്ദ്രമന്ത്രിമാർ ഒപ്പിട്ട രേഖയിൽ പറയുന്നത്. അതേസമയം, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യാ ചെയ്ത വിദ്യാർഥികളുടെ കുടുംബത്തിന് പര്യാപ്തമായ നഷ്ടപരിഹാരം നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയെന്നും വാങ്ചുക് പറഞ്ഞു. എക്സിൽ പങ്കുവച്ച വിഡിയോയിൽ ആണ് സോനം വാങ്ചുക് ഇക്കാര്യങ്ങൾ അറിയിച്ചത്.
അതേസമയം, വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവക്കുന്നതിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിജെപി. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പുനൽകിയാൽ സമരം നിർത്താമെന്നായിരുന്നു സോനം വാങ്ചുക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. നീണ്ട ചർച്ചകൾക്കൊടുവിൽ താൻ നിരാഹാരസമരം അവസാനിപ്പിക്കുകയാണെന്ന് സോനം ട്വിറ്ററിൽ കുറിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. തനിക്കൊപ്പം എപ്പോഴും ഭാര്യ ഗീതാഞ്ജലിയും നിലകൊണ്ടിട്ടുണ്ടെന്നും അവരോട് നന്ദി പറയുന്നില്ലെങ്കിലും ഈ അവസരത്തിൽ തന്റെ സ്നേഹം അറിയിക്കുന്നുവെന്നും സോനം പറഞ്ഞു.
ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ഇന്ന് പുലർച്ചെയാണ് സോനം തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ജിതേന്ദ്ര സിങ് വാങ്ചുക്കിനെ സഹായിക്കുന്നതും തുടർന്ന് ജെ.പി. നഡ്ഡ വെള്ളം നൽകി ഉപവാസം അവസാനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഭാര്യ ഗീതാഞ്ജലി ആങ്മോയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.




