ഡല്‍ഹി വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ….

തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാര്‍. ‘കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി’ എന്ന് കൃഷ്ണ കുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കൃഷ്ണ കുമാറിന്റെ പ്രതികരണം.

ജയ് ഹിന്ദ് എന്നും പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ രൂക്ഷവിമര്‍ശനമാണ് കൃഷ്ണ കുമാറിനെതിരെ ഉയര്‍ന്നത്. സര്‍ക്കാരിന് വിദ്യാര്‍ഥികളെ പ്രതിരോധിക്കാം. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ താങ്കള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് സോഷ്യല്‍ മീഡിയ ചോദിച്ചു. നിങ്ങള്‍ക്കും മക്കളില്ലേയെന്നും എല്ലാവര്‍ക്കും യൂട്യൂബിലൂടെ ജീവിക്കാന്‍ കഴിയണമെന്നില്ലന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി

Related Articles

Back to top button