ഡല്‍ഹിയില്‍ പ്രതിഷേധ ജ്വാല…സ്തംഭിച്ച് തലസ്ഥാനം…

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാ സഖ്യം. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി പ്രതിപക്ഷം ഡല്‍ഹിയില്‍ പ്രതിഷേധിക്കുകയാണ്. ഗാന്ധിജി രക്തസാക്ഷിത്വം വഹിച്ച ബിര്‍ള ഹൌസിലേക്ക് മൂന്ന് ബസുകളില്‍ മാര്‍ച്ചുമായി പ്രതിപക്ഷ എംപിമാര്‍ എത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. മാര്‍ച്ച് തുടങ്ങിയതിന് പിന്നാലെ നാടകീയ രംഗങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. എം പിമാര്‍ യാത്ര ചെയ്ത ബസുകള്‍ ഡല്‍ഹി പൊലീസ് തടഞ്ഞു. ചര്‍ച്ചക്കും പ്രതിഷേധത്തിനുമൊടുവിലാണ് ബസിന് പോകാന്‍ പൊലീസ് അനുമതി നല്‍കിയത്.

Related Articles

Back to top button