ഈ സമരം ഇവിടെ അവസാനിപ്പിക്കരുത്… കളിക്കാൻ പോലും കപ്പം വാങ്ങുന്ന കാലം…  സി.ബി.എസ്.ഇ സ്കൂളുകളിൽ പി.ടി.എകൾ പോലും നോക്കൂകുത്തികൾ…

ഇന്ന് കെ.എസ്.യു പഠിപ്പ് മുടക്ക്, നാളെ എസ്.എഫ്.ഐ, രണ്ടുദിവസം കുട്ടികളുടെ പഠനം മുടക്കുന്നതിൽ നിന്നുപോകരുത് ഈ സമരം. പതിനായിര കണക്കിന് കുട്ടികളുടെ ഭാവി തുലക്കുന്ന നടപടി ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും അതിനെതിരെ ശക്തമായ നടപടി ഉണ്ടാവണം. കേന്ദ്രസർക്കാർ പറയുന്നതുപോലെ, കോക്രോച്ച് ആരുടെ ബിനാമി ആണെങ്കിലും, അവർ വേണ്ടിവന്നു സി.ബി.എസ്.ഇ  കുട്ടികളുടെ മനസ്സ് കാണുവാൻ.  

സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾ എല്ലാം പണക്കാരാണെന്ന് ധാരണ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് ഉണ്ടാകരുത്. കുട്ടികളെ സി.ബി.എസ്.ഇ  സ്കൂളുകളിൽ പഠിപ്പിക്കുന്നത് ഒരു ആഗ്രഹം കൊണ്ട് മാത്രമാണ്. അയലത്തെ കുട്ടിക്കൊപ്പം സ്വന്തം മക്കളും നന്നായി പഠിക്കണം എന്ന് ആഗ്രഹം മാത്രമാണ്, ഇല്ലാത്ത കാശ് മുടക്കി സി.ബി.എസ്.ഇ  സ്കൂളുകളിലേക്ക് കുട്ടികളെ, കൂലി വേലക്കാർ പോലും പഠനത്തിന് വിടാൻ കാരണം. സി.ബി.എസ്.ഇ  പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ വാലുവേഷനിൽ വലിയ ക്രമക്കേടുകൾ നടന്നപ്പോൾ കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഒന്നും തന്നെ തലപൊക്കിയില്ല. കൊക്രോച്ച് സംഘം വേണ്ടിവന്നു ഡൽഹിയിൽ റാലി നടത്തുവാൻ. തുടക്കത്തിലെ കടിഞ്ഞാൺ ഇടാനുള്ള പോലീസിന്റെ അതിക്രമങ്ങളാണ് ഇപ്പോൾ കേരളത്തിലെ വിദ്യാർത്ഥി  പ്രസ്ഥാനങ്ങളുടെ കണ്ണ് തുറപ്പിച്ചത്. രാഹുൽ ഗാന്ധി ആക്രമിക്കപ്പെട്ടപ്പോൾ കെ.എസ്.യു ഇന്ന് പഠിപ്പുമുടക്കിയപ്പോൾ ദേശീയ  തലത്തിലേക്ക് സമരം വ്യാപിച്ച പശ്ചാത്തലത്തിൽ എസ്.എഫ്.ഐ നാളെ പഠിപ്പുമുടക്കി സമരത്തിലേക്ക് ഇറങ്ങുകയാണ്.

കുട്ടികൾക്ക് കളിക്കാൻ പോലും കപ്പം കൊടുക്കേണ്ട കാലമാണ് ഇത്. സി.ബി.എസ്.ഇ സ്കൂളുകളിലെ മാറിമാറി വരുന്ന മാനേജ്മെന്റുകളുടെ ഭരണപരിഷ്കാരമായി ഫിസിക്കൽ ട്രെയിനിങ് പീരിയഡിൽ കുട്ടികളെ കളിക്കാൻ ഇറക്കുന്നതിന് വരെ ഫീസ് ഈടാക്കുന്ന കാലമാണിത്. പുതിയ ഭാരവാഹികൾക്ക് അവർ ഇരുന്ന കാലത്ത് സ്കൂൾ ലാഭത്തിലാണ് എന്ന് കാണിക്കുവാൻ വേണ്ടി കെട്ടിയാടുന്ന പേക്കോലങ്ങൾക്കെല്ലാം പണം മുടക്കേണ്ടത് പാവം രക്ഷിതാക്കളാണ്.  ഇതൊന്നും ചോദ്യം ചെയ്യാൻ മാനേജ്മെന്റ് സ്കൂളുകളിലെ പി.ടി.എക്ക് പോലും സാധിക്കുന്നില്ല. ചോദ്യംചെയ്താൽ മുൻഗാമികളെ പോലെ  സ്ഥാനം നഷ്ടപെടുന്നവരായി മാറുമെന്നതാണ് സത്യം. ഈ തീവെട്ടി കൊള്ളകൾ എല്ലാം സഹിച്ചാണ് സി.ബി.എസ്.ഇ സ്ളുകളിൽ പാവപ്പെട്ട രക്ഷകർത്താക്കൾ കുട്ടികളെ പഠിപ്പിക്കുന്നത്. അവിടെയാണ് സി.ബി.എസ്.ഇ  വക വാലുവേഷൻ ഗിമ്മിക്കുകൾ. ഇവിടെ തകരുന്നത് കുട്ടികളുടെ ഭാവിയാണ്. അത് തിരിച്ചറിയേണ്ട വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഏറെ വൈകിയാണെങ്കിലും ഈ രണ്ടു ദിവസം സ്കൂളുകൾ അടപ്പിച്ച് സമരം  നടത്തുന്നത് വെറുതെയാകരുത്.  സി.ബി.എസ്.സി വാലുവേഷന്റെ പൊള്ളത്തരങ്ങൾ  പുറത്ത് കൊണ്ടുവരുന്നത് വരെ സമരമുഖത്ത് തുടരുക തന്നെ വേണം.

Related Articles

Back to top button