നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച: സിജെപി സമരത്തിന് പിന്തുണയുമായി അണ്ണാമലൈ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. നീറ്റ് യുജി ചോദ്യപ്പേപ്പർ ആവർത്തിച്ച് ചോർന്നതാണ് വിദ്യാർഥികളെ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നും ഇതിന് ഉത്തരവാദികൾ ആരാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.
