കോന്നിയിൽ സിഡിഎസ് യോഗത്തിനിടെ സീലിംഗ് ഫാൻ ഊരിവീണു; കുടുംബശ്രീ അംഗത്തിന്..

കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളിൽ കുടുംബശ്രീ സിഡിഎസ് (CDS) യോഗം ചേരുന്നതിനിടെ സീലിംഗ് ഫാൻ ഊരിവീണ് അംഗത്തിന് പരിക്കേറ്റു. കോന്നി സ്വദേശി സന്ധ്യയ്ക്കാണ് (42) മുഖത്ത് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
യോഗം നടന്നുകൊണ്ടിരിക്കെ മേൽക്കൂരയിൽ ഘടിപ്പിച്ചിരുന്ന ഫാൻ പെട്ടെന്ന് അഴിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ സന്ധ്യയെ ഉടൻതന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് ഹാളിലെ ജീർണ്ണാവസ്ഥയിലാണ് അപകടത്തിന് കാരണമായതെന്ന് കുടുംബശ്രീ അംഗങ്ങൾ ആരോപിച്ചു.

പഴക്കമേറിയ കെട്ടിടത്തിലാണ് കമ്മ്യൂണിറ്റി ഹാൾ പ്രവർത്തിക്കുന്നതെന്നും കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്നങ്ങളും അറ്റകുറ്റപ്പണികളും അടിയന്തരമായി പരിഹരിക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button