രാഹുൽ ​ഗാന്ധിയുടെ മുഖത്ത് പരിക്ക് , മുതിർന്ന നേതാക്കളോട് പൊലീസിന്റെ ബലപ്രയോ​ഗം

ഡൽഹിയിലെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കോൺ​​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. രാഹുൽ ​ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മുതിർന്ന കോൺ​ഗ്രസ് നേതാക്കളെയെല്ലാം തന്നെ പൊലീസ് ബലപ്രയോ​ഗത്തിലൂടെ അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷമാണ് നടന്നത്. അറസ്റ്റിനെ എതിർത്ത് നിലത്ത് കിടന്ന് പ്രതിഷേധിച്ച രാഹുൽ ​ഗാന്ധിയെ തൂക്കിയെടുത്താണ് ദില്ലി പൊലീസ് മാറ്റിയത്.

Related Articles

Back to top button