വയറ്റിൽ കടുത്ത നീർക്കെട്ടും വിശപ്പില്ലായ്മയും.. തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ

തിരുവനന്തപുരം മൃഗശാലയിലെ പെൺ ബംഗാൾ കടുവ ‘ബബിത’യ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കടുവയ്ക്ക് കീമോതെറാപ്പി നൽകിത്തുടങ്ങി. ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മീസോത്തീലിയൽ സ്തരത്തെ ബാധിക്കുന്ന ‘അഡിനോ കാർസിനോമ’ എന്ന അപൂർവവും മാരകവുമായ ക്യാൻസറാണ് ബബിതയ്ക്ക് പിടിപെട്ടിരിക്കുന്നത്.
2024 മാർച്ചിലാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ജനവാസമേഖലയിൽ ഭീതി പരത്തിയതിനെ തുടർന്ന് വനം വകുപ്പ് ഈ പെൺകടുവയെ പിടികൂടുന്നത്. തുടർന്ന് പുനരധിവാസത്തിനായാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയതും ‘ബബിത’ എന്ന് പേരിട്ടതും. ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും കൃത്യമായ ചികിത്സാമാർഗങ്ങൾ ലഭ്യമല്ലാത്തതിനാൽ പാലിയേറ്റീവ് കെയർ നൽകി വരികയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില കൂടുതൽ വഷളായതോടെയാണ് വിദഗ്ധ സംഘത്തിൻറെ നിർദേശപ്രകാരം കീമോതെറാപ്പി ആരംഭിക്കാൻ മൃഗശാല അധികൃതർ തീരുമാനിച്ചത്. ‘കാർബോ പ്ലാറ്റിൻ’ എന്ന കീമോ മരുന്നാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. വയറിനുള്ളിൽ കടുത്ത നീർക്കെട്ടും വിശപ്പില്ലായ്മയും കണ്ടതിനെ തുടർന്നാണ് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിൻറെ നേതൃത്വത്തിൽ വിശദമായ പരിശോധനകൾ നടത്തിയത്. തുടർന്ന് ഡോ. സച്ചിൻ മനോജ്, ഡോ. ജയകൃഷ്ണൻ, ഡോ. ഐശ്വര്യ, ഡോ. ഹരീഷ് സി.



