‘വലിയ അതിക്രമം നേരിട്ടു, അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് 40 കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക്’

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിൽനിന്ന് വലിയ അതിക്രമം നേരിട്ടുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റിട്ടും ആശുപത്രിയിൽ എത്തിച്ചു വൈദ്യസഹായം ലഭ്യമാക്കുന്നതിന് പകരം നഗരത്തിൽനിന്ന് 40 കിലോമീറ്റർ ഓളം അകലെയുള്ള ഹരിയാന അതിർത്തിയോട് ചേർന്നുള്ള പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. അറസ്റ്റിലായ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള എംപിമാരെ ഗുഡ്ഗാവിന് അടുത്തുള്ള കാപ്പ സേരാ പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.



