രാജ്യതലസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻറെ സന്ദേശം

അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രാജ്യത്തിൻറെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാർത്ഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടക്കുകയാണ്. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം താനും കേരളത്തിൽ നിന്നുള്ള എംപിമാരും ഈ മാർച്ചിൻറെ ഭാഗമാണ്. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. എല്ലാവരും ഒപ്പമുണ്ടാകണമെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.



