യുവാവിൻ്റെ കൊലപാതകത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ….

പാളയം കൊലപാതകത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവായ 22 കാരനാണ് പിടിയിലായത്. മാനസികാസ്വാസ്ഥത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

അതേസമയം, കസ്റ്റഡിയിലുള്ള യുവാവ് ബിജുവിന്റെ സംസ്കാര ചടങ്ങിലും പങ്കെടുത്തിരുന്നു. കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ആദ്യ ദിവസമാണ് പ്രതി പിടിയിലാവുന്നത്. യുവാവിന്റെ കയ്യിൽ മുറിപ്പാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിജുവും ബന്ധുക്കളും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സിക്കാൻ കൊണ്ടുപോയിരുന്നു. ബലമായി കൊണ്ടുപോയതിലെ പകയാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button