കോൺഗ്രസ് ഒപ്പം നിൽക്കുമോ….ദിയ ബിനു പുളിക്കകണ്ടത്തിന്‍റെ ഭാവി ഇന്നറിയാം…

കോട്ടയം: പാലാ നഗരസഭയിൽ ചെയര്പേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ പ്രതിപക്ഷമായ എൽഡിഎഫ് കൊണ്ടുവന്ന ബിനുവിനെതിരെയുള്ള അവിശ്വസ പ്രമേയം ഇന്ന് ചർച്ചയ്ക്ക് എടുക്കും. അതേസമയം ചർച്ചയിൽ പങ്കെടുക്കരുത് എന്ന് അവശ്യപെട്ട് പാർട്ടി കൗൺസിലർമാർക്ക് കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ കോൺഗ്രസിന്റെ കൂടി സഹായത്തോടെ ആവിശ്വാസം പാസാകും എന്ന പ്രതീക്ഷയിൽ ആണ് പ്രതിപക്ഷത്തുള്ള എൽഡിഎഫ് അംഗങ്ങൾ.

യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രതിസന്ധിയും കലഹവും മുൻനിർത്തിക്കൊണ്ടാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. 26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ നിലവിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ പ്രതിപക്ഷത്തിന് ഭരണം അട്ടിമറിക്കാനാവും. ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം നടത്താനില്ലെന്നാണ് ആറോളം കോൺഗ്രസ് കൌൺസിലർമാരുടെ നിലപാട്.

Related Articles

Back to top button