ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര…. ചോദ്യം ചെയ്ത ടിടിഇയെ യുവതി മർദിച്ചതായി പരാതി….

തീവണ്ടിയിൽ ടിടിഇക്കെതിരെ മർദനമെന്ന് പരാതി. ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയാണ് ടിടിഇയെ മർദിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. ഫറോക്കിൽ നിന്നും കുറ്റിപ്പുറത്തേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയായിരുന്നു യുവതി. എസ്5 കമ്പാർട്ട്മെന്റിലായിരുന്നു യുവതി കയറിയത്. ഫറൂഖ് റെയിൽവേ സ്റ്റേഷൻ പിന്നിട്ടതും പരിശോധനയ്ക്കിടെ പാലക്കാട് ഡിവിഷനിലെ ഡിവിഷനിലെ ടിടിഇ സുജിത്ത് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു.

ജനറൽ ടിക്കറ്റ് ആയതിനാൽ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ നിന്നും ഇറങ്ങി വനിതാ കമ്പാർട്ട്മെന്റിലേക്ക് മാറാൻ ആവശ്യപ്പെട്ടപ്പോൾ യുവതി മർദിക്കുകയായിരുന്നു. ഷൊർണൂർ റെയിൽവേ പോലീസിൽ പരാതി നൽകിയശേഷം ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയോട് അപമര്യാതയായി പെരുമാറിയതായി കാണിച്ച് യുവതിയും ഷൊർണൂർ റെയിൽവേ പൊലീസിൽ പരാതി നൽകി. ഇരുവർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Back to top button