കോട്ടയത്ത് ജംഗ്ഷനിൽ യുവാവ് കുത്തേറ്റു കൊല്ലപ്പെട്ടു….

കോട്ടയം: കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീത് ആണ് മരിച്ചത്. സംഭവത്തിൽ പ്രതി മാങ്ങാനം സ്വദേശി ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചതിനെ തുടർന്നുള്ള വാക്ക് തർക്കമാണ് കൊലപാത കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സംഭവസ്ഥലത്തുവെച്ചു തന്നെ വിനീത് കൊല്ലപ്പെട്ടു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.



