പ്രധാനാദ്ധ്യാപകരില്ലാതെ വലഞ്ഞ് എറണാകുളത്തെ സർക്കാർ പ്രൈമറി സ്കൂളുകൾ….

തിരുവനന്തപുരം: അദ്ധ്യായനവർഷം ആരംഭിച്ച് രണ്ട് മാസമാകുമ്പോഴും പ്രധാനാദ്ധ്യാപകരില്ലാതെ പ്രതിസന്ധിയിലായി സ്കൂളുകൾ. എറണാകുളത്ത് 24 സർക്കാർ സ്കൂളുകളിൽ പ്രധാനാദ്ധ്യാപകരില്ല. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ താളംതെറ്റി. എഇഒ തസ്തിക ഒഴിഞ്ഞുകിടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 17 എൽപി സ്കൂളുകളിലും ഏഴ് യുപി സ്കൂളുകളിലുമാണ് എറണാകുളം ജില്ലയിൽ പ്രധാനാദ്ധ്യാപകരില്ലാത്തത്. സ്കൂളുകളിൽ ദൈനംദിന പ്രവർത്തനങ്ങളും ഭരണപരമായ കാര്യങ്ങളും ഇതിനകം അവതാളത്തിലായെന്ന് അദ്ധ്യാപകർ വ്യക്തമാക്കുന്നത്.പ്രധാനാദ്ധ്യാപകരില്ലാത്തത് മൂലം കുട്ടികളെ ചേർക്കൽ, ടിസി നൽകൽ, ഫണ്ട് ചെലവഴിക്കൽ, ഉച്ചഭക്ഷണം എന്നിവയടക്കമാണ് താളംതെറ്റുന്നത്.



