രൂപ റെക്കോഡ് തകര്‍ച്ചക്കരികെ….

ഇന്ത്യന്‍ രൂപ വീണ്ടും റെക്കോഡ് തകര്‍ച്ചക്കരികെ. മിഡില്‍ ഈസ്റ്റ് യുദ്ധവും തുടര്‍ന്ന് എണ്ണവിപണിയിലുണ്ടായ വ്യതിയാനങ്ങളുമാണ് രൂപയുടെ വിലയിടിക്കുന്നത്. ഇതിനൊപ്പം വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് വലിയ രീതിയില്‍ പണം പുറത്തേക്ക് കൊണ്ടുപോകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമാവുന്നു.

നേരത്തെ മെയ് 20ാം തീയതിയാണ് രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. അന്ന് 96.83 എന്ന നിലയിലേക്കാണ് രൂപകൂപ്പുകുത്തിയത്. വെള്ളിയാഴ്ച 96.30 എന്നനിരക്കിലാണ് രൂപ വ്യാപാരം നടത്തുന്നത്.

മിഡില്‍ ഈസ്റ്റില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയത്. പ്രഖ്യാപനത്തിന് പിന്നാലെ എണ്ണവില 85 ഡോളറിലേക്ക് കുതിച്ചിരുന്നു. ഇത് രൂപയുടെ മൂല്യമിടിയാനുള്ള കാരണമായി.

Related Articles

Back to top button