മുഖ്യമന്ത്രി വിഡി സതീശൻ കെ എസ് യുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് കെ മുരളീധരൻ….

തിരുവനന്തപുരം: കെ എസ് യുവിന് എതിരായ മുഖ്യമന്ത്രി വിഡി സതീശൻ്റെ പരമാർശത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. മുഖ്യമന്ത്രി കെ എസ് യുവിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയെ കാണാൻ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കുട്ടികളല്ലേ കെഎസ്‌യുകാർ. മുഖ്യമന്ത്രിയെ കാണാൻ തടസ്സമില്ല. വൈകിട്ട് 4 മുതൽ എല്ലാവരെയും മുഖ്യമന്ത്രി കാണുന്നുണ്ട്. ഇത്രയും ജനകീയനായ ഒരു മുഖ്യമന്ത്രി അടുത്തകാലത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നൽകിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ രൂക്ഷ വിമർശനവുമായി വി ആർ അനൂപ് രംഗത്തെത്തിയിരുന്നു. എന്നാൽ, പാർട്ടിയുടെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി പിന്നെ ചാനലിൽ പോയി ഇരുന്നാൽ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോയെന്ന് കെപിസിസി ജനറൽ സെക്രട്ടറി ബി.ആ‍‍‍ർ.എം ഷഫീർ തുറന്നടിച്ചു.

Related Articles

Back to top button