പോലീസ് പിന്നാലെ പിന്തുടർന്ന്….രാസലഹരിയുമായി യുവാവിനെ കൈയ്യോടെ പൊക്കി….

കൊച്ചി: കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പരിശോധനക്കിടെ മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിലായി. എറണാകുളം ഗാന്ധിനഗർ ഉദയ കോളനിയിൽ (ഹൗസ് നമ്പർ 8) താമസിക്കുന്ന അഖിൽ (32) ആണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് 4.433 ഗ്രാം എംഡിഎംഎ-യും 2.898 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു, അഖിൽ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. കടവന്ത്ര, സെൻട്രൽ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് കടത്ത്, ആയുധ നിയമം, പൊതുജനങ്ങളെ ശല്യം ചെയ്‌തതിനുമുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് അറിയിച്ചു.



