തൊപ്പിയുടെ മുന്‍ കൂട്ടാളി മമ്മു അറസ്റ്റില്‍…..

ലൈവ് സ്ട്രീമില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ ഗ്യാങ്ങിലുണ്ടായിരുന്ന മുഹമ്മദ് എന്ന മമ്മു അറസ്റ്റില്‍. മഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ജൂണ്‍ പത്താം തീയതി രാത്രി പത്ത് മണി മുതല്‍ നാല് മണിക്കൂര്‍ നീണ്ട യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്. തൊപ്പി പലകാലങ്ങളിലായി പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞ് ചില കാര്യങ്ങള്‍ യുവതിയെ ചേര്‍ത്ത് മമ്മു പറയുകയായിരുന്നു. ഇതിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Back to top button