വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം….മെഡിക്കല്‍ ട്രസ്റ്റ് മാനേജ്‌മെൻ്റ് അംഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും സമന്‍സ്….

കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടത്തില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റും ഇ ഡി ചോദ്യമുനയിലേക്ക് വരികയാണ്. മാനേജ്‌മെന്റ് അംഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും സമന്‍സ് നല്‍കി. അവയവ കച്ചവട റാക്കറ്റുമായുള്ള ഇടപാടുകളിലാണ് പരിശോധന. കേസില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നേരത്തെ ഇ ഡി പരിശോധന നടത്തിയിരുന്നു.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ലേക് ഷോര്‍ ആശുപത്രി അധികൃതരുടെ മൊഴികളില്‍ വ്യക്തതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ലേക് ഷോര്‍ എംഡി എസ് കെ അബ്ദുള്ളയെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. റെയ്ഡുകള്‍ക്ക് പിന്നാലെയായിരുന്നു ഇ ഡി നടപടി. ആശുപത്രി എംഡിയേയും ഡോക്ടര്‍മാരേയും വീണ്ടും ചോദ്യം ചെയ്യും.



