നിതിന്‍ രാജിൻ്റെ മരണം..ഡോ. എം.കെ റാമിനായി അന്വേഷണം ഊര്‍ജിതമാക്കി….

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാമിനായി അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. ഇതോടെയാണ് അറസ്റ്റിനുള്ള നീക്കം ഊര്‍ജിതമാക്കിയത്.

ക്ലാസ് മുറിയില്‍വച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതി ഇന്നലെ ജാമ്യാപേക്ഷ തള്ളിയത്. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യം തള്ളുന്നത് മറ്റ് അധ്യാപകര്‍ക്കുള്ള സന്ദേശമാണ്. വിദ്യാർഥികളോട് മോശമായി പെരുമാറുന്ന അധ്യാപകര്‍ കാലം മാറിയെന്ന് തിരിച്ചറിയണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് റാം സുപ്രീം കോടതിയെ സമീപിച്ചത്.

Related Articles

Back to top button