കിഫ്ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നൽകി സർക്കാർ

കിഫ്ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നൽകി സർക്കാർ. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയർപേഴ്‌സണായി തെരഞ്ഞെടുത്തു. സമിതിയിൽ അഞ്ച് അംഗങ്ങളാണ് ഉള്ളത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളിൽ പരിശോധന നടക്കും. സംസ്ഥാന വികസനത്തിന് കുറ്റമറ്റ സംവിധാനമായി കിഫ്ബിയെ മാറ്റണമെന്നാണ് സർക്കാരിന്റെ നിർദേശം. കൂടാതെ പുനഃസംഘടനക്കുള്ള സമഗ്ര നിർദ്ദേശവും സമിതി സമർപ്പിക്കണം. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക കാര്യങ്ങളിലും നിയമനങ്ങളിലും സർക്കാരിന്റെ നിയന്ത്രണം വരും. നിലവിൽ കിഫ് ബി നേരിട്ട് നിയമിച്ച നാന്നൂറോളം കരാർ ജീവനക്കാരുടെ നിയമനവും പുനഃപരിശോധിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് വൻതോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അന്ന് പ്രതിപക്ഷമായ യുഡിഎഫ് കിഫ്ബിക്കെതിരെ രംഗത്തുവന്നിരുന്നു.

Related Articles

Back to top button