ഓണം ഓഫർ! പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

ഓണത്തിന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്കും ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുമാണ് ട്രെയിനുകൾ അനുവദിച്ചത്.
ചെന്നൈ സെൻട്രൽ-കൊല്ലം
ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബർ മൂന്ന്, അഞ്ച് എന്നീ ദിവസങ്ങളിൽ രാത്രി 11.50-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06117) പിറ്റേന്ന് വൈകിട്ട് 4.20-ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബർ നാല്, ആറ് തീയതികളിൽ വൈകിട്ട് 6.45-ന് തിരിച്ച് (06118) പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈ സെൻട്രലിലെത്തും.
ഒരു ഫസ്റ്റ് ക്ലാസ് കം എസി ടു ടയർ, രണ്ട് എസിടു ടയർ കോച്ച്, 13 സ്ലീപ്പർ കോച്ച് രണ്ട് ജനറൽ കോച്ച് എന്നിവയുണ്ടാകും.
പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.



