എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ

കൊച്ചിയിൽ എംഡിഎംഎയുമായി പ്രൊഡക്ഷൻ കൺട്രോളർ പിടിയിൽ. തലയോലപ്പറമ്പ് സ്വദേശി വിശാൽ സോമനെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്ന് 5.6 ഗ്രാം എംഡിഎംഎ പിടികൂടി. ഇന്നലെ അറസ്റ്റിലായ ബോഡി ബിൽഡർ സാദിഖിൽ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്.




