പൊലീസിന് നേരെ തോക്ക് ചൂണ്ടിയും പന്നിപ്പടക്കമെറിഞ്ഞും ഗുണ്ടാസംഘത്തിന്റെ ആക്രമണം…. 4 പേർ പിടിയിൽ

കോഴിക്കോട് പെരുവയലിൽ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ആസൂത്രിത ആക്രമണം. പൊലീസിന് നേരെ തോക്ക് ചൂണ്ടിയും പന്നിപ്പടക്കം എറിഞ്ഞുമാണ് പ്രതികൾ അക്രമം അഴിച്ചുവിട്ടത്. പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ് പിടിയിലായ ഗുണ്ടാസംഘം. പ്രമുഖ കുറ്റവാളി ആട് ഷമീറും സംഘവുമാണ് ഈ അക്രമത്തിന് പിന്നിലുള്ളത്. മാവൂരിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഇവർക്കെതിരെ പൊലീസ് ഫ്ലാറ്റ് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അക്രമത്തിനിടയിലും ഗുണ്ടാസംഘത്തിലെ നാല് പ്രതികളെയും പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു. ഗുണ്ടാസംഘത്തിന്റെ ശക്തമായ പ്രതിരോധത്തിലും ആക്രമണത്തിലും നാല് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസിന്റെ തിരിച്ചടിയിൽ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button