ഇനി ആദ്യ രണ്ട് ചരണങ്ങൾ മാത്രമല്ല… വന്ദേമാതരം ആലപിക്കുന്നതിൽ അടിയന്തര ഭേദഗതികളുമായി കേന്ദ്ര സർക്കാർ

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ പുതിയ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വന്ദേമാതരത്തിന്റെ ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ആലാപനത്തിൽ ഏകീകരണം ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഭേദഗതികൾ വരുത്തിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. പുതിയ മാർഗ്ഗരേഖ പ്രകാരം വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം പാടുന്ന മുൻപത്തെ രീതി ഇതോടെ അവസാനിക്കും. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്നുണ്ടെങ്കിൽ, വന്ദേമാതരമായിരിക്കണം ആദ്യം ആലപിക്കേണ്ടത്. ഇതിന് തൊട്ടുപിന്നാലെ തന്നെ ദേശീയഗാനവും ആലപിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഭേദഗതികളിൽ വ്യക്തമാക്കുന്നു.

Related Articles

Back to top button