കൊല്ലത്ത് എംഡിഎംഎ കച്ചവടം തന്ത്രപരമായി പിടികൂടാനെത്തി പോലീസ്…. എന്നാൽ പ്രതി….

കൊല്ലം: വർക്ക്ഷോപ്പിന്റെ മറവിൽ എം.ഡി.എം.എ കച്ചവടം നടത്തിയയാളെ വീടു വളഞ്ഞ് തന്ത്രപരമായി പിടികൂടാനെത്തി പോലീസിന്റെ നീക്കം മണത്തറിഞ്ഞ പ്രതി ഓടി രക്ഷപ്പെട്ടു. പള്ളിമുക്ക് ചകിരിക്കട സനോജ് മൻസിലിൽ മനോഫർ ഫൈസി ആണ് പൊലീസ് വീട് വളയുന്നതു കണ്ടു ഓടി രക്ഷപ്പെട്ടത്. വർക്ഷോപ്പിൽ നിന്നും 11.1 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു. വീടിനോട് ചേർന്ന് കാറുകളുടെ തകരാർ പരിഹരിക്കുന്ന സ്ഥലത്താണ് ഇയാൾ ലഹരി കച്ചവടം നടത്തിവന്നിരുന്നത്. മനോഫർ നേരത്തെയും ലഹരി വിൽപ്പന കേസിൽ പൊലീസിന്റെ പിടിയിൽ ആയിട്ടുണ്ട്. എക്സൈസും പിടികൂടിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ ഹേമലത ഐ പിഎസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫ് എസ് ഐ സായി സേവനും സംഘവും ആണ് മനോഫറിന്റെ വീട് വളഞ്ഞത്. പ്രതി ഓടിരക്ഷപ്പെട്ടതോടെ ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.

Related Articles

Back to top button