ഉച്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞു… ഗ്രാമിന്…

തിരുവനന്തപുരം: ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. രാവിലെ രേഖപ്പെടുത്തിയ വിലയിൽ നിന്ന് ഗ്രാമിന് 215 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 14,725 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,17,800 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. രാവിലെ ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയും ഒരു പവന് 1,19,520 രൂപയുമായിരുന്നു വില. അതായത് രാവിലെ മുതൽ പവന് 1,720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. തിരുവോണ ദിവസമായ ഇന്നലെ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് നിലവിലെ വില.

Related Articles

Back to top button