വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇഡി; എത്തിയത് വില്ലേജ് ഓഫീസറെയും കൊണ്ട്

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി വീണയുടെ കണ്ണൂരിലെ ഭൂമി പരിശോധിച്ച് മാസപ്പടി കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥർ. ഭൂമിയുടെ ആധാരവുമായി എത്തിയായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്നലെ രാവിലെയായിരുന്നു പരിശോധന നടത്തിയത്. വില്ലേജ് ഓഫീസറുടെ സഹായത്തോടെ 80 സെന്റ് ഭൂമിയും വീടിനു സമീപത്തുള്ള സ്ഥലവും പരിശോധിച്ചു. വില്ലേജ് ഓഫിസർ കാണിച്ചുകൊടുത്ത ഈ സ്ഥലത്തിന്റെയും ഫോട്ടോകൾ പകർത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ഭൂമിയുടെ നികുതി രേഖകൾ ഇ ഡി ഉദ്യോഗസ്ഥർ കൊണ്ടുപോയി.

സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ പിണറായി വിജയന്റെ മകൾ ടി വീണയെ രണ്ടു തവണ ഇഡി ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യ ചെയ്യുമെന്ന സൂചനകൾക്കിടെയാണ് കണ്ണൂർ പിണറായിയിലെ ഭൂമിയിൽ പരിശോധന നടത്തിയത്. നേരത്തെ വീണയുടെ ബാങ്ക് ലോക്കറും ഇഡി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.

Related Articles

Back to top button