എംവി ജയരാജനെതിരെ രൂക്ഷവിമർശനം,…പ്രതികരിക്കാതെ പിണറായി…

തിരുവനന്തപുരം: എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. പാർട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ച നടപടിക്കെതിരെയാണ് വിമർശനം ഉയർന്നത്. എന്തിനാണ് ഇത്തരം അനാവശ്യ ചർച്ചക്ക് ഇടമുണ്ടാക്കിയതെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായതോടെ വീഴ്ച സമ്മതിച്ച് എംവി ജയരാജൻ രംഗത്തെത്തി. സെക്രട്ടേറിയറ്റിൽ തെറ്റ് ഏറ്റ് പറയുകയായിരുന്നു. എന്നാൽ ജയരാജൻ തുടങ്ങിവെച്ച വിവാദം ഏറ്റുപിടിച്ച എംവി ഗോവിന്ദനും സെക്രട്ടേറിയറ്റിൽ വിമർശനം ഉണ്ടായി. അതേസമയം, സെക്രട്ടേറിയറ്റ് യോഗത്തിൽ വിവാദത്തിനും വിമർശനത്തിനും പിണറായി വിജയൻ മറുപടി പറഞ്ഞില്ല.



