ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം…വീടിൻ്റെ മേൽക്കൂര തകർന്നു

ഇടുക്കിയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കരുണാപുരം, ചേലമൂട്, കമ്പംമെട്ട്, രാമക്കൽമേട് തുടങ്ങിയ മേഖലകളിലാണ് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞ് വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ജില്ലയിലെ പലയിടങ്ങളിൽ റോഡുകളിലേക്ക് മരങ്ങൾ ഒടിഞ്ഞു വീണ് വ്യാപക ഗതാഗത തടസവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇന്ന് വൈകിട്ട് 3.30 ഓടെയാണ് ശക്തമായ കാറ്റുണ്ടായത്. കാറ്റിൽ വീടിന്റെ മേൽകൂര തകർന്നിട്ടുണ്ട്. കമ്പംമെട്ട് വള്ളിക്കാട്ട് ഷിജുവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. സംഭവ സമയത്ത് വീട്ടിൽ ആരുമില്ലാത്തതിനാൽ ആളപായമുണ്ടായില്ല. കാറ്റിൽ വീടിന്റെ ഷീറ്റുകൾ തകർന്നു വീഴുകയായിരുന്നു.

Related Articles

Back to top button