നന്ദഗോവിന്ദം വേദിയിൽ വിനീതിന്റെ സർപ്രൈസ് എൻട്രി..പിന്നാലെ..

തങ്ങളുടെ ഭജൻ പരിപാടിക്കിടെ കാഴ്ചക്കാരെ ഞെട്ടിച്ചു കൊണ്ട് ചില സർപ്രൈസ് അതിഥികളെ എത്തിക്കാറുണ്ട് നന്ദഗോവിന്ദം ഭജൻസ്. നന്ദഗോവിന്ദത്തിന്റെ പരിപാടിയിൽ കഴിഞ്ഞ ദിവസം സർപ്രൈസ് എൻട്രി നടത്തി ഞെട്ടിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. തിരുവനന്തപുരത്ത് നടന്ന നന്ദഗോവിന്ദത്തിന്റെ പരിപാടിയിലാണ് അപ്രതീക്ഷിതമായി വിനീതെത്തിയത്.

നന്ദഗോവിന്ദം ടീമിന്റെ അതേ വസ്ത്രം ധരിച്ചാണ് വിനീതുമെത്തിയത്. ഗായകസംഘത്തിനൊപ്പം നിരവധി പാട്ടുകൾ പാടുകയും ചെയ്തു. അരവിന്ദന്റെ അതിഥികളിലെ കൃപാകരി ദേവീയും, നരനിലെ ഓമൽ കൺമണി ഇതിലെ വായുമെല്ലാം വിനീത് ആലപിക്കുന്നുണ്ട്. ഓമൽ കൺമണി ഇതിലെ വാ പാടുന്ന വിനീതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കഴിഞ്ഞ ദിവസം കെഎസ് ചിത്രയ്‌ക്കൊപ്പം ഓമൽ കൺമണി പാടുന്ന ധ്യാൻ ശ്രീനിവാസന്റെ വിഡിയോ വൈറലായിരുന്നു. നരൻ എന്ന മോഹൻലാൽ ചിത്രത്തിൽ കെഎസ് ചിത്രയും വിനീത് ശ്രീനിവാസനും ചേർന്ന് പാടിയ ഗാനം ദീപക് ദേവ് ആണ് ഒരുക്കിയത്. കൈതപ്രമായിരുന്നു പാട്ടിന്റെ വരകളെഴുതിയത്. ഇന്നും കേൾവിക്കാരെ പിടിച്ചിരുത്താൻ സാധിക്കുന്ന ഗാനമാണ് ഓമൽ കൺമണി.

Related Articles

Back to top button