മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം; വാഹനം ബുക്ക് ചെയ്ത് വന്നത്..

എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം. പൂർവ്വ വിദ്യാർത്ഥിയാണ് 8 കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. പുലർച്ചെ പോർട്ടർ വഴി വാഹനം ബുക്ക് ചെയ്താണ് ഇയാൾ കട്ടിൽ കടത്താൻ എത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഹോസ്റ്റൽ വാർഡൻ ഇയാളെ തടഞ്ഞ് നിറുത്തി വിവരം തേടുകയായിരുന്നു. കട്ടിലിലെ മൂട്ട ശല്യം ഒഴിവാക്കാൻ കെമിക്കൽ അടിക്കാൻ കൊണ്ടുപോവുന്നതാണ് എന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി. എന്നാൽ ഇതിന് ആരാണ് ഉത്തരവാദിത്വപ്പെടുത്തിയത് എന്ന ചോദ്യത്തിന് വിദ്യാർത്ഥിക്ക് മറുപടി ഉണ്ടായിരുന്നില്ല. സംഭവത്തിൽ ആൻസ്റ്റൻ എന്ന കോളേജിലെ മുൻ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.



