വിഴിഞ്ഞത്തെ ഓഹരി നിക്ഷേപം: ‘ലേഖകന്‍ എഴുതിക്കൊടുത്തു, വന്നു’; ദേശാഭിമാനി വാര്‍ത്തയില്‍ പിണറായി

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റം നേരത്തേ ആലോചിച്ചുറപ്പിച്ച കച്ചവടമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. പ്രതിപക്ഷം ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഓഹരിക്കൈമാറ്റത്തിലെ കരാര്‍ ലംഘനങ്ങളും പൊതുതാല്‍പ്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും വിരുദ്ധമായ കാര്യങ്ങളും ചൂണ്ടിക്കാണിച്ച് സെബിക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതര്‍ക്കും കത്തയച്ചുവെന്നും പിണറായി വ്യക്തമാക്കി.



