തിരുവനന്തപുരത്തെ തട്ടുകടകളിൽ പരിശോധന നടത്തി കോർപ്പറേഷൻ

നഗരസഭാ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 12 സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു നഗരത്തിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന. വഴുതക്കാട്, ബേക്കറി ജങ്ഷൻ, യൂണിവേഴ്‌സിറ്റി കോളേജ് പരിസരം, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ തട്ടുകടകളിലാണ് പരിശോധന നടന്നത്. ഇതിന് പിന്നാലെ വഴുതക്കാടിലെ നാല് കടകൾക്ക് നോട്ടീസ് നൽകി. ഈ മാസം പത്തിന് തട്ടുകടകൾ നടത്തുന്നവർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാനും തീരുമാനമുണ്ട്. തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിൽ വെച്ചാണ് പരിശീലനം.

Related Articles

Back to top button