സുകുമാരക്കുറുപ്പ് ജീവനോടെയുണ്ട്….കേസ് ഒതുക്കാൻ ബാഹ്യസമ്മർദ്ദമെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ. സുകുമാരക്കുറുപ്പ് മരണപ്പെട്ടതായി താൻ വിശ്വസിക്കുന്നില്ലെന്നും കേസ് ഒതുക്കിത്തീർക്കാൻ ബാഹ്യ സമ്മർദ്ദങ്ങളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കേസ് അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് പലയിടത്തും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അലി അക്ബർ ആരോപിച്ചു. സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.



