നടുറോഡില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

യുവാവിനെ അന്യായമായി തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്‌തെന്ന കേസിൽ കൊരട്ടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ വിനുകുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. വെസ്റ്റ് കൊരട്ടി കണ്ടൻകാവിൽ വീട്ടിൽ ഉദയകുമാറിന്റെ മകൻ സിദ്ധാർഥ് നൽകിയ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം. കൊരട്ടി ജംക്ഷനിൽ നിൽക്കുകയായിരുന്ന സിദ്ധാർഥിനെ ബാറിൽ അടിപിടിയുണ്ടാക്കിയ ആളെന്നു പറഞ്ഞ് അസഭ്യം പറയുകയും കഴുത്തിലും കവിളിലും നെറ്റിയിലും മൂക്കിന് മുകളിലും മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. തുടർന്ന് യുവാവിന്റെ മൊബൈൽ ഫോൺ, ചാർജർ, ഹെഡ്‌സെറ്റ് എന്നിവ നിലത്തെറിഞ്ഞ് തകർത്തതിലൂടെ ഏകദേശം 75,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിലുണ്ട്.

Related Articles

Back to top button