പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അദ്ദേഹത്തിന് നേരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി. വരാനിരിക്കുന്ന മെൽബൺ സന്ദർശനത്തെ ലക്ഷ്യമിട്ടാണ് ഭീഷണി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ഓസ്‌ട്രേലിയൻ പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചതായും ഭീഷണി സന്ദേശത്തിന് പിന്നിലെ ഐപി (IP) വിലാസം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



