വൃദ്ധൻ്റെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിച്ചു….ഒളിപ്പിച്ചത്…ഹോംനഴ്സ് പിടിയിൽ…

കൊച്ചി: വൃദ്ധന്റെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിച്ച ഹോംനഴ്സ് പിടിയിൽ. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പിൽ വീട്ടിൽ സരസമ്മ (63) യാണ് പുത്തൻവേലിക്കര പൊലീസിന്റെ പിടിയിലായത്. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. ഈ വേളയിൽ വൃദ്ധന്റെ കഴുത്തിൽ കിടന്ന 4 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാല മോഷ്ടിക്കുകയായിരുന്നു.
മോഷ്ടിച്ച സ്വർണമാല ബാത്ത് റൂമിലെ ഫ്ലഷ് ടാങ്കിലാണ് ഒളിപ്പിച്ചു വച്ചിരുന്നത്. അന്വേഷണത്തിൽ മാല കണ്ടെടുക്കുകയും ചെയ്തു. എസ്ഐ വിക്കി ജോസഫ്, സീനിയർ സിപിഒ മാരായ പ്രദീഷ്, സനിൽ സിപിഒമാരായ സ്വാതി, വിനീഷ്, ജിംസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സരസമ്മ തിരുവല്ല പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.



