കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസ്… അർജുൻ ആയങ്കിക്ക്…

കോതമംഗലം: കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാൽ തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുൻ ആയങ്കിക്ക് പുറത്തിറങ്ങാനാകില്ല. ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കൂടി അർജുൻ ആയങ്കിക്ക് ജാമ്യം ലഭിക്കാനുണ്ട്. റിസോർട്ട് കേസിൽ നേരത്തെ ലഭിച്ച ജാമ്യം റദ്ദാക്കിയിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ അർജുൻ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Related Articles

Back to top button